പാലാ: വിവിധ അപകടങ്ങളില്‍ പരിക്കേറ്റ അഞ്ചു പേരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മണര്‍കാട് സ്വദേശി അലന് ബിജു ഐപ്പിന് (18) പരിക്കേറ്റു. ഇന്നലെ രാവിലെ ആറോടെ പിഴകിലായിരുന്നു അപകടം. പാലാ ഞൊണ്ടിമാക്കലില് ബൈക്കുകള്‍ കൂട്ടിയിടിച്ച് പറപ്പള്ളി സ്വദേശി എന്‍. കെ. ബിജുവിന് ( 55 ) പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം.
ഇന്നലെ വൈകുന്നേരം കുമളി ആനവിലാസത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ആനവിലാസം സ്വദേശി ശ്രീനാഥിന് (25 ) പരിക്കേറ്റു. ഇന്നലെ ആറുമാനൂരില്‍ സ്കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ അയര്‍ക്കുന്നം സ്വദേശി അനില്‍കുമാറിന് (54) പരിക്കേറ്റു. കളത്തൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കളത്തൂര്‍ സ്വദേശി നോബിക്ക് (19) പരിക്കേറ്റു.